Monday, August 26, 2013

കളിമണ്ണിലെ ഗവേഷണങ്ങൾ

പ്രമുഖ ഗവേഷകർ നമ്മുടെ നാട്ടില നിന്നും ഉണ്ടായി വരുന്നില്ല എന്ന  പരാതിക്ക് എന്തായാലും പരിഹാരമായി . അതെ സന്തോഷ വാർത്ത‍ ഒരു കൂട്ടം പ്രതിഭകളെ നമുക്ക് ലഭിച്ചിരിക്കുന്നു .അതും വിദഗ്തർ  ജീവ ശാസ്ത്ര രംഗത്ത് ആകുമ്പോൾ സന്തോഷം ഇരട്ടിക്കുന്നു . " സാധാചാര വാദികളെ " ലിംഗ  നിർണയം നടത്തി യാതൊരു സംശയത്തിനും ഇട നൽകാത്ത  വിധം " പുരുഷനാണ് " എന്ന് കണ്ടെത്തുക വഴി അടുത്ത നോബെൽ സമ്മാനം കേരളത്തിലേക്ക്  വരാനുള്ള എക്സപ്രസ്  വേ ചവിട്ടിത്തുറന്ന ഈ പ്രതിഭകളെ എങ്ങനെ ആദരിക്കും എന്നോർത്  കുഴങ്ങുകയാണ് കേരളം . ഗവേഷണത്തിന്റെ തുടക്കം വളരെ യാദ്രിശ്ചികമായിരുന്നു ബ്ലെസി എന്നാ സംവിധയകാൻ ഒരു സിനിമയെടുക്കുന്നു , വർഷത്തിൽ 100 സിനിമ പുറത്തിറങ്ങുന്ന കേരളകരയിൽ ഇതെങ്ങനെ ആ മഹത്തായ ഗവേഷണ പരമ്പരയുടെ തുടക്കമാകും എന്ന് ശങ്കിക്കാൻ വരട്ടെ, ദാ  വരുന്നു എസ് എൻ സ്വാമി കഥകളെ വെല്ലുന്ന ട്വിസ്റ്റ്‌ . അതിലെ നായിക  ശ്വേത മേനോൻ തന്റെ പ്രസവം ചിത്രീകരിച്  ഈ സിനിമയിൽ പ്രദർശിപ്പിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഇവിടുത്തെ സാധാചാര പോലീസുകാർ ഉറഞ്ഞു തുള്ളി  ചാനെൽ ചർച്ചകളിലും  കോളങ്ങളിലും എല്ലാം അമേരികയെ തെറിവിളിക്കുമ്പോൾ മന്മൊഹനെട്ടനുന്ദകുന്ന രോഷത്തോടെ അവർ കത്തി കയറി . ഈ കത്തി കയറിയവരിൽ നല്ലൊരു പങ്കും സ്ത്രീകള് ആയിരുന്നു ( ഇതിനർധം  പുരുഷ കേസരികൾ മോശമാണ് എന്നല്ല കേട്ടോ, മുൻപ്  4 പ്രസവിചിട്ടുണ്ട്  എന്ന് തോന്നുമായിരുന്നു അപ്പോൾ പുരുഷ കേസരികളുടെ ശരീര ഭാഷയും , അഭിപ്രായം പറയുമ്പോൾ മുഖത്ത്  മിന്നി മായുന്ന വികാര വിക്ഷൊഭങ്ങളും കണ്ടാൽ ) ഈ സമയത്തൊക്കെ നമ്മുടെ ഗവേഷണ ശിരോമണികൾ സുഷുപ്തിയിലയിരുന്നു , അല്ലെങ്കിൽ അവരുടെ രംഗപ്രവേശനത്തിന് സമയമായില്ല എന്ന തിരിച്ചറിവോടെ മാറി നില്ക്കുകയായിരുന്നു . പ്രസവവും മാതൃത്വവും പവിത്രമായ കാര്യമാണെന്നും അതിൽ അശ്ലീലം കണ്ടെതുന്നവന്റെ  വായിൽ രാസായുധം തന്നെ പ്രയോഗിക്കണമെന്നുമാണ്  ഈ എളിയവന്റെ അഭിപ്രായമെന്നു ഈ അവസരത്തിൽ അറിയിച്ചു കൊള്ളട്ടെ കാരണം നമ്മുടെ ഗവേഷണ പ്രതിഭകൾ രംഗ പ്രവേശനം ചെയ്തു കഴിഞ്ഞാൽ പിന്നെ ആകെ മൊത്തം വെടിയും പുകയും ഒക്കെ ആയിരിക്കും അപ്പോൾ ഇത് പറയാൻ സമയം കിട്ടിയില്ലെങ്കിലോ ? . അങ്ങനെ വിവാദങ്ങൾ ഒട്ടൊഴിഞ്ഞപ്പൊൾ  സിനിമ  പ്രദർശനത്തിനെത്തി പ്രസവ രംഗം അതിൽ ഇല്ലെങ്കിലും മാതൃത്വത്തിന്റെ മഹനീയത പകർന്നു  തരുന്ന നല്ലൊരു ചിത്രം . ഇത് കണ്ട കഴിഞ്ഞപ്പോളാണ് നമ്മുടെ " ഗവേഷകർ " ശരിക്കും സടകുടഞ്ഞെഴുന്നേറ്റത് . പിന്നെ കണ്ടത്തൽ അങ്ങ് പ്രഖ്യാപിച്ചു സാധാചാര വാദികളായ  പുരുഷവർഗം . ലിംഗ നിർണയം വിജയകരമായി പൂർത്തിയാക്കി . പ്രസവത്തെ തെരുവ് സർകസിനൊട്  ഉപമിച്ച മഹിള രത്നങ്ങളെയൊക്കെ സൗകര്യ പൂർവ്വം അങ്ങ് മറന്നു . ഇതാവും ഈ ഗവേഷകന്റെ സ്വതന്ത്രം . അതിനൊപ്പം പുരുഷ വർഗത്തിന് പ്രസവികനകാതത്തിന്റെ  അസൂയയാണ്  എന്ന  മറ്റൊരു കണ്ടെത്തലും നടത്തി കളഞ്ഞു .അതോടെ ഈ വർഷവും  അടുത്ത വർഷവും  നോബേൽ അറബികടൽ കടന്നു വരും എന്ന് ഉറപ്പിച്ചു .ഗവേഷകരെ ഉപദേശിക്കുകയോ മറ്റോ  ആണെന്ന് കരുതരുത് . തന്റെ ഭാര്യ തന്റെ ബീജത്തെ ഉദരത്തിൽ പേറുന്നത് കാണുമ്പോൾ , ആദ്യമായി ആ കുഞ്ഞിനെ കാണുമ്പോൾ  ഒക്കെ ഭർത്താവും  അനുഭവിക്കുന്നുണ്ട് അതിനെ പിത്രത്വ പരമായ ആ അനുഭൂതി . അമ്മയ്ക്ക് പിത്രിത്വമൊ അച്ഛന് മത്രത്വമോ  അനുഭവിക്കാൻ ആകില്ല അതൊരു ജൈവിക സത്യമാണ് ഇതിൽ രണ്ടിൽ  ഇതാണ് മഹനീയം എന്ന് ചോദിക്കുന്നത്  അസംബന്ധമാണ് . അല്ലെങ്കിൽ അതും നിങ്ങൾ ഇത് പോലുള്ള മഹനീയ ഗവേഷണത്തിലൂടെ കണ്ടെത്തേണ്ടി വരും ...

No comments:

Post a Comment